പ്രശസ്തി വേണ്ടെന്നുവച്ച രക്ഷാധികാരി

ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിലെ കുലീന കുടുംബത്തിലായിരുന്നു ഗിൽസിന്റെ ജനനം. മാതാപിതാക്കളുടെ മരണശേഷം തനിക്ക് ലഭിക്കുമായിരുന്ന പ്രശസ്തി ഒഴിവാക്കാനായി സ്വദേശത്തുനിന്ന് ഫ്രാൻസിലേക്ക് പലായനം ചെയതു. റോൺ നദീമുഖത്തിനടുത്തുള്ള വനത്തിൽ ഒരു ഗുഹയ്ക്കകത്ത് സന്യാസിയായി ജീവിച്ചു.
എന്നും ഒരു പേടമാൻ ഗുഹയിലെത്തി അദ്ദേഹത്തിന് പാൽ കൊടുത്തിരുന്നുവത്രേ. ഒരിക്കൽ വേട്ടക്കാർ ഈ പേടമാനിനുനേരെ അമ്പെയ്തു. പക്ഷേ അമ്പുകൊണ്ടത് ഗിൽസിന്റെ കാൽത്തുടയിലായിരുന്നു. ഇതേതുടർന്ന് ജീവിതകാലം മുഴുവനും അദ്ദേഹത്തിന് മുടന്തനായി കഴിയേണ്ടിവന്നുവെന്നാണ് പറയപ്പെടുന്നത്. 710-ൽ മരിച്ചു.
പ്രശസ്തി വേണ്ടെന്നുവച്ച് ദരിദ്രസന്യാസിയായി ജീവിച്ച ഗിൽസ് തിരുസഭയിൽ വിശുദ്ധനായി വണങ്ങപ്പെടുന്നു. ദരിദ്രരുടെ രക്ഷാധികാരിയായിട്ടാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *