> പുഞ്ചിരിക്കുക.
> ഭംഗിയുാകാനും സ്വന്തം ശരീരത്തോട് ആദരവ് പുലർത്താനുമായി വസ്ത്രം ധരിക്കുക, ആരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാകരുത്.
> ചുറ്റുപാടും സംഭവിക്കുന്നതെന്താണെന്ന് ഒരു ധാരണയുണ്ടായിരിക്കണം, അതെക്കുറിച്ച് സ്വന്തം നിലപാടുമുണ്ടായിരിക്കണം.
> നമ്മെക്കുറിച്ചുതന്നെയും മറ്റുള്ളവരെക്കുറിച്ചും അലിവോടെ സംസാരിക്കുക.
> ടെലിവിഷൻ കാണൽ, മൊബൈൽ ഉപയോഗം തുടങ്ങിയവയല്ലാതെ ക്രിയാത്മകമായ മൂന്ന് ഹോബികൾ ഉണ്ടായിരിക്കുന്നത് നല്ലത്.
> കുട്ടികൾക്കായും വാർദ്ധക്യത്തിലെത്തിയവർക്കായും അതുപോലെതന്നെ ഒരു സുഹൃത്തിനെ വേണമെന്ന് കൊതിക്കുന്നവർക്കായും അല്പസമയം കണ്ടെത്തുക.
> ഉപകാരങ്ങൾ സ്വീകരിക്കുമ്പോൾ നന്ദി പ്രകടിപ്പിക്കുക, അത് തിരിച്ചുനല്കാൻ പരിശ്രമിക്കുകയും ചെയ്യണം.