”വിശ്വസിക്കേണ്ടതെങ്ങനെയെന്നു പഠിപ്പിക്കാൻ ഈ കൊച്ചുകുട്ടിയുടെ വിശ്വാസം നോക്കൂ. കുറേ നാളായി വിശ്രമമില്ലാതെ അവൻ രാവും പകലും കരച്ചിൽതന്നെയായിരുന്നു. ഞാൻ അവനോടു ചോദിച്ചു. എന്റെ കൈയിലേക്കു വരാൻ ഇഷ്ടമാണോ? അതെ എന്നവൻ ഉത്തരം പറഞ്ഞു. അവന്റെ ദയനീയസ്ഥിതിയെക്കുറിച്ചോ, അനങ്ങിയാൽ വേദന വരുമെന്നതിനെക്കുറിച്ചോ ഒന്നും അവൻ ചിന്തിച്ചില്ല. പാപം ചെയ്ത് നിങ്ങളെത്തന്നെ മുറിപ്പെടുത്തുന്ന നിങ്ങൾ ഈ കൊച്ചുജോണിനെപ്പോലെ പ്രവർത്തിക്കൂ. ദൈവത്തിന്റെ സ്‌നേഹത്തിൽ വിശ്വാസമുളളവരായിരിക്കൂ.
നിലത്തുകിടന്നു കരയുന്ന ചെറിയവന്റെ പക്കലേക്കു കുനിഞ്ഞ് അവിടുന്നു പറയും: കരയേണ്ട! നിന്നെ ഞാനെഴുന്നേൽപ്പിക്കും. അടുത്ത പ്രാവശ്യം നീ കൂടുതൽ ശ്രദ്ധയുള്ളവനായിരിക്കും. ഇപ്പോൾ എന്റെ കരങ്ങളിലേക്കു വരൂ. അതാണ് ഞാനും (ഈശോ) നിങ്ങളോടു പറയുന്നത്. പിതാവിൽ നിങ്ങൾക്കു വിശ്വാസമുണ്ടെങ്കിൽ എല്ലാക്കാര്യത്തിലും നിങ്ങൾ വിജയിക്കും.”