ഒരു സ്ത്രീ അഞ്ചു മുട്ടകൾ മോഷ്ടിച്ചതായി പോലീസിൽ അറിവ് ലഭിച്ചു. തീർച്ചയായും മോഷണം ശിക്ഷ അർഹിക്കുന്ന കുറ്റമാണല്ലോ. അതിനാൽത്തന്നെ പോലീസ് ഓഫീസർ ആ സ്ത്രീയെക്കുറിച്ച് അന്വേഷിച്ചു. തന്റെ കുട്ടികൾക്ക് ഭക്ഷണം നല്കാനായാണ് അവർ അത് മോഷ്ടിച്ചതെന്ന് അദ്ദേഹത്തിന് മനസ്സിലായി. നിയമപരമായ നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞ് അവർക്ക് ‘യഥാർത്ഥത്തിൽ വേണ്ട’ ശിക്ഷ അദ്ദേഹം നടപ്പിലാക്കി. ഒരു ട്രക്ക് നിറയെ വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ അവർക്ക് എത്തിച്ചുകൊടുക്കുക എന്നതായിരുന്നു അത്.
”ദരിദ്രരോട് ദയ കാണിക്കുന്നവൻ
കർത്താവിനാണ് കടം കൊടുക്കുന്നത്;
അവിടുന്ന് ആ കടം വീട്ടും” (സുഭാഷിതങ്ങൾ 19: 17)