പരിശുദ്ധ മാതാവ് ഉണ്ണിയീശോയെ നമ്മുടെ കൈയിൽ തരുവാനായി നമ്മിൽനിന്നും ആവശ്യപ്പെടുന്നത് ഇത്രമാത്രം – ”നിശബ്ദതയും എളിമയും നേടാൻ പരിശ്രമിക്കുക. നിന്റെ ഉള്ളിൽ വാഴുന്ന ഈശോയ്ക്ക് ഇതുവഴി നിന്റെ ഹൃദയത്തിൽ ശാന്തമായി വിശ്രമിക്കുവാൻ കഴിയും. നിന്റെ ഹൃദയത്തിൽ അവിടുത്തെ ആരാധിക്കുക. നിന്റെ ആന്തരികതയിൽനിന്നും ഒരിക്കലും പുറത്തുകടക്കരുത്. എന്റെ മകളേ, ആന്തരികജീവിതത്തിൽനിന്നും ഒരിക്കലും അകലാതെ, എന്നാൽ ബാഹ്യജോലികളെല്ലാം കൂടുതൽ മെച്ചമായും ചെയ്യുവാൻ സഹായിക്കുന്ന ആന്തരിക ജീവിതത്തിന്റെ കൃപ ഞാൻ നിനക്ക് നേടിത്തരാം. നിന്റെ ഹൃദയത്തിൽ അവിടുത്തോടൊത്തു വസിക്കുക.”
ദൈവകരുണയുടെ പ്രവാചികയായ വിശുദ്ധ ഫൗസ്റ്റീനയിലൂടെ വെളിപ്പെടുത്തപ്പെട്ട ആത്മീയരഹസ്യമാണിത്.
മെറിൻ ജോസഫ്