ഓർമ്മശക്തിയുള്ളവർ

രോഗികൾക്ക് അഭയം നല്കുന്ന ഒരു സ്ഥാപനത്തിനടുത്തായിരുന്നു ആ ഹെയർ കട്ടിംഗ് സലൂൺ. ആ സ്ഥാപനത്തിൽ ഓർമശേഷിക്ക് തകരാറുള്ള ഒരു മനുഷ്യൻ താമസിക്കുന്നുണ്ട്. പുതിയ കാര്യങ്ങൾ ഏറെയും അദ്ദേഹത്തിന് ഓർത്തെടുക്കാൻ കഴിയില്ല. ഇന്ന് പറയുന്ന അതേ കാര്യം നാളെ ആവർത്തിച്ചാൽ പുതിയതെന്തോ കേൾക്കുന്നതുപോലെ അദ്ദേഹം അത് സ്വീകരിക്കും. എങ്കിലും സമയാസമയങ്ങളിൽ തന്റെ മുടി വെട്ടാനായി അദ്ദേഹം സലൂണിലെത്താൻ മറക്കാറില്ല. അദ്ദേഹത്തിനായി തന്റെ സഹോദരൻ അവിടെ പണമടയ്ക്കുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് അദ്ദേഹത്തിന്റെ സഹോദരൻ മരിച്ചത്. പക്ഷേ മരണവിവരം അദ്ദേഹത്തിന്റെ ഓർമ്മയിൽ കയറിയതേയില്ല. അഞ്ചു വർഷങ്ങളോളം കഴിഞ്ഞിട്ടും അദ്ദേഹം മുടി വെട്ടാനെത്തുന്ന തന്റെ പതിവ് തുടർന്നുകൊണ്ടിരുന്നു. പക്ഷേ ഒരിക്കൽപ്പോലും സലൂൺ നടത്തുന്നയാൾ അദ്ദേഹത്തിന് തന്റെ സേവനം നിഷേധിച്ചില്ല. ”എന്റെ പണം തന്നതാണല്ലോ, അല്ലേ?” ഓരോ തവണ രോഗിയായ മനുഷ്യൻ ഇങ്ങനെ ചോദിക്കുമ്പോഴും അദ്ദേഹം മറുപടി നല്കും, ”അതെ സർ, നിങ്ങളുടെ പണം തന്നിട്ടുണ്ട്!”
ആ മനുഷ്യന്റെ സഹോദരൻ സ്വർഗ്ഗത്തിലിരുന്ന് തങ്ങൾക്കുവേണ്ടി പ്രാർ ത്ഥിക്കുന്നുണ്ടെന്നും അതാണ് തന്റെ പ്രതിഫലമെന്നും ഓർക്കാൻ തക്ക സ്വർഗ്ഗീയ ഓർമ്മശക്തിയുണ്ടായിരുന്നു സലൂൺ ഉടമയ്ക്ക്.
”കാരുണ്യം അനുഗ്രഹത്തിന്റെ ആരാമംപോലെയാണ്; ദാനധർമ്മം
എന്നേക്കും നിലനില്ക്കുന്നു” (പ്രഭാഷകൻ 40: 17)

Leave a Reply

Your email address will not be published. Required fields are marked *