യഥാർത്ഥ കാരണം

ആ കുടുംബത്തിൽ വലിയൊരു പ്രശ്‌നമുണ്ടെന്ന് അടുത്തുള്ള മഠത്തിലെ സന്യാസിനികൾക്ക് മനസ്സിലായി. അവരത് മദറിനെ അറിയിക്കുകയും ചെയ്തു. മദറാകട്ടെ അപ്പോൾ അവിടെയുള്ള സന്യാസിനികളെയെല്ലാം ഒന്നിച്ചുകൂട്ടി. എന്നിട്ട് ചോദിച്ചു, ”ആ വീട്ടിലെ പ്രശ്‌നത്തിന്റെ യഥാർത്ഥ കാരണമെന്താണ്?”
”ഭാര്യയും ഭർത്താവും തമ്മിൽ സ്‌നേഹമില്ല, ക്ഷമിക്കാൻ അവർക്ക് പറ്റുന്നില്ല, പരസ്പരം മനസിലാക്കാൻ ശ്രമിക്കുന്നില്ല…” ഇങ്ങനെ പല കാരണങ്ങൾ സന്യാസിനികൾ പറഞ്ഞു. പക്ഷേ അതൊന്നും സമ്മതിക്കാതെ അവസാനം മദർ തന്റെ നിഗമനം പറഞ്ഞു. ”അവിടത്തെ അസമാധാനത്തിനും പ്രശ്‌നങ്ങൾക്കും കാരണം നമ്മുടെ പ്രാർത്ഥനക്കുറവാണ്. അതിനാൽ ഇന്നു രാത്രി മുഴുവൻ നമ്മിൽ കുറച്ചുപേർക്ക് ആ കുടുംബത്തിനുവേണ്ടി ദിവ്യകാരുണ്യ സന്നിധിയിലിരുന്ന് ജാഗരിച്ചു പ്രാർത്ഥിക്കാം.”
എല്ലാവർക്കും സമ്മതം. അന്നു രാത്രി അവർ ഉറക്കമിളച്ചു വിശുദ്ധ കുർബാനയ്ക്കു മുന്നിലിരുന്ന് പ്രാർത്ഥിച്ചു. ആ വീട്ടിൽ സമാധാനം നിറഞ്ഞു.
ഒരു പ്രശ്‌നത്തിന് നല്കാവുന്ന പ്രഥമപരിഹാരം പ്രാർത്ഥനതന്നെയല്ലേ?

സിസ്റ്റർ മേരി ലിറ്റി സ്മരണിക

Leave a Reply

Your email address will not be published. Required fields are marked *