ഹിറ്റ്‌ലറെ ഭയപ്പെടുത്തിയ സ്ത്രീ

ജർമൻ മിസ്റ്റിക് തെരെസെ ന്യൂമാന് ഭക്ഷണത്തിനുള്ള റേഷൻ
പിൻവലിച്ച ഹിറ്റ്‌ലർ പക്ഷേ അവർക്ക് സോപ്പിന്റെ റേഷൻ ഇരട്ടിയായി നല്കിയിരുന്നു! പഞ്ചക്ഷതധാരിയായ അവരെ ഹിറ്റ്‌ലർ ഭയപ്പെട്ടിരുന്നുവത്രേ. തെരെസെ ഒരിക്കൽ ഹിറ്റ്‌ലറുടെ പരാജയത്തെക്കുറിച്ച്
പ്രവചിക്കുകയുമുണ്ടായി. 36 വർഷം ഭക്ഷണപാനീയമായി ദിവ്യകാരുണ്യ ഈശോയെമാത്രം സ്വീകരിച്ച പഞ്ചക്ഷതധാരിയായിരുന്നു തെരെസെ. പഞ്ചക്ഷതങ്ങൾമൂലം രക്തത്തിൽ കുതിരുന്ന അവരുടെ വസ്ത്രം
കഴുകാനാണ് സോപ്പിന്റെ റേഷൻ ഇരട്ടിയാക്കി നല്കിയിരുന്നത്. അവരെ ആരും ഉപദ്രവിക്കരുതെന്ന് പ്രത്യേകനിർദേശവും ഹിറ്റ്‌ലർ നല്കിയിരുന്നു.
ദൈവശക്തി ഉള്ളിലുള്ളവരെ ആർക്കും എതിർക്കാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *