അവിചാരിതമായ സമയത്തുണ്ടായ ആ തീപിടുത്തം അവളുടെ ജീവിതമാകെ മാറ്റിമറിച്ചു. മോഡലിംഗ് രംഗത്ത് ശോഭിച്ചിരുന്ന താരമായിരുന്നു അവൾ. എന്നാൽ തീപിടുത്തത്തിൽ സാരമായ പൊള്ളലേറ്റു. വിരലുകൾ നഷ്ടമായി. മുഖസൗന്ദര്യം അവശേഷിച്ചില്ല. പക്ഷേ അവളുടെ പ്രതിശ്രുതവരൻ ജോലിപോലും വേണ്ടെന്നുവച്ചാണ് അവളെ ശുശ്രൂഷിച്ചത്. പിന്നീട് അവർ വിവാഹിതരായി. വിരൂപയായിത്തീർന്ന അവളെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചില്ലേ എന്നു ചോദിച്ചവരോട് അദ്ദേഹം പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു, ”അവളുടെ ആത്മാവിനെയാണ് ഞാൻ വിവാഹം ചെയ്തത്, ആ സദ്‌സ്വഭാവത്തെയും.”
പങ്കാളിയുടെ ആത്മാവിനെ സ്‌നേഹിക്കുമ്പോൾ ആ ബന്ധം എത്രയോ ശ്രേഷ്ഠമായി മാറും!
”സ്‌നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു;
സകലത്തെയും അതിജീവിക്കുന്നു”
(1 കോറിന്തോസ് 13:7)