എണ്ണുന്നതെന്ത്?

കുറേ നേരമായി ആ യുവാവ് അവിടെത്തന്നെ നിന്ന് ദൈവാലയത്തിനു മുന്നിലെ ദീപാലങ്കാരം വളരെ ആകാംക്ഷയോടെ നോക്കുകയാണ്. അതുകണ്ട് അല്പം കൗതുകത്തോടെ അവിടത്തെ വൈദികൻ ആ യുവാവിന്റെ അടുത്ത് ചെന്നു. കുശലം പറയുവാൻ ശ്രമിച്ചപ്പോഴും അദ്ദേഹം ദീപാലങ്കാരത്തിൽനിന്ന് ശ്രദ്ധ മാറ്റാതെതന്നെയാണ് ഉത്തരം കൊടുത്തുകൊണ്ടിരുന്നത്. എന്തിനാണ് ഇത്ര ആകാംക്ഷപൂർവം നോക്കുന്നത് എന്ന് വൈദികൻ അന്വേഷിച്ചു. മറുപടികേട്ട് വൈദികൻ ഞെട്ടി: ”ഈ കത്തുന്ന ബൾബുകൾക്കിടയിൽ എത്ര കത്താത്ത ബൾബുകൾ ഉണ്ടെന്ന് ഞാൻ എണ്ണുകയാണച്ചോ.”
ചുറ്റും അനേകം നന്മകൾ കാണുമ്പോഴും അതിനിടയിലുള്ള കുറവുകൾമാത്രം എണ്ണുന്ന കണ്ണാണോ നമ്മുടേത്?

”കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കിൽ ശരീരം
മുഴുവൻ പ്രകാശിക്കും” (മത്തായി 6:22).

വിൻസന്റ് ജേക്കബ്‌

Leave a Reply

Your email address will not be published. Required fields are marked *