ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ എന്നതിന്റെ അർത്ഥമെന്താണ്?

ദയാപൂർണമായ ക്ഷമിക്കൽ – നാം മറ്റുള്ളവരോട് കാണിക്കുന്ന ദയയും നാം അന്വേഷിക്കുന്ന ദയയും – വിഭജിക്കാനാവാത്തതാണ്. നമ്മൾ ദയാപൂർണരല്ലാതിരിക്കുകയും പരസ്പരം ക്ഷമിക്കാതിരിക്കുകയും ചെയ്താൽ ദൈവത്തിന്റെ കാരുണ്യം നമ്മുടെ ഹൃദയങ്ങളിലേക്ക് എത്തിച്ചേരുകയില്ല.
പലരും ക്ഷമയുടെ അഭാവത്തോടെ ജീവിതകാലം മുഴുവനും സമരം ചെയ്യുന്നു. അനുരഞ്ജിതരാകാതിരിക്കുകയെന്ന അഗാധമായ തടസം ദൈവത്തിലേക്ക് നോക്കിക്കൊണ്ടു മാത്രമേ ഇല്ലാതാക്കാൻ കഴിയൂ. ”നമ്മൾ പാപികളായിരിക്കേ” (റോമാ 5:8) നമ്മെ പുത്രരായി സ്വീകരിച്ചവനാണല്ലോ ദൈവം. കാരുണ്യമുള്ള പിതാവ് നമുക്കുള്ളതുകൊണ്ട് ക്ഷമിക്കലും അനുരഞ്ജനപ്പെടലും ജീവിതത്തിൽ സാധ്യമാണ്.

യുകാറ്റ്-524

Leave a Reply

Your email address will not be published. Required fields are marked *