അഞ്ചു വയസുള്ള കുഞ്ഞനിയത്തി ഒരു ദിവസം ചേട്ടനോടു ചോദിച്ചു ”സ്‌നേഹം എന്നു വച്ചാൽ എന്താണ്?”
ചേട്ടൻ മറുപടി പറഞ്ഞു, ”സ്‌കൂളിലേക്ക് കൊണ്ടുപോകാൻ എന്റെ ബാഗിൽ വയ്ക്കുന്ന മധുരപലഹാരം എന്നും നീ കട്ടെടുത്താലും പിന്നെയും ഞാനത് അവിടെത്തന്നെ വയ്ക്കുന്നതാണ് സ്‌നേഹം”
”സ്‌നേഹം അയൽക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല.
അതുകൊണ്ട് നിയമത്തിന്റെ
പൂർത്തീകരണം
സ്‌നേഹമാണ്” (റോമാ 13:10)