ലജ്ജ ഒരു വ്യക്തിയുടെ ആന്തരികത സംരക്ഷിക്കുന്നു. അയാളുടെ രഹസ്യം, ഏറ്റവും വ്യക്തിപരവും അത്യഗാധവുമായ സത്തയും മഹത്വവും പ്രത്യേകിച്ച് സ്‌നേഹിക്കാനുള്ള കഴിവും ലൈംഗികമായ ആത്മദാനവും സ്‌നേഹത്തിനുമാത്രം കാണാൻ കഴിയുന്നതിനോട് അതു ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു.
എല്ലാം പ്രദർശിപ്പിക്കപ്പെടുക സ്വാഭാവികമായി കരുതുന്ന ഒരു സാഹചര്യത്തിലാണ് അനേകം യുവക്രൈസ്തവർ ജീവിക്കുന്നത്. ലജ്ജയുടെ വികാരങ്ങൾ അവഗണിക്കാൻ ആളുകൾ സുസംഘടിതമായി പരിശീലിപ്പിക്കപ്പെടുന്നു. എന്നാൽ ലജ്ജയില്ലായ്മ മനുഷ്യത്വരാഹിത്യമാണ്. മൃഗങ്ങൾ ലജ്ജ അനുഭവിക്കുന്നില്ല. നേരെമറിച്ച്, മനുഷ്യജീവിയിൽ അത് സാരാംശപരമായ ഒരു സവിശേഷതയാണ്. തരംതാണ ഒന്നിനെ മറച്ചുവയ്ക്കുന്നില്ല. മറിച്ച് വിലപ്പെട്ട ഒന്നിനെ, സ്‌നേഹിക്കാനുള്ള കഴിവിൽ വ്യക്തിക്കുള്ള മഹത്വം സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ലജ്ജയെന്ന വികാരം, വ്യത്യസ്ത രൂപങ്ങളിലാണെങ്കിലും എല്ലാ സംസ്‌കാരങ്ങളിലുമുണ്ട്. വിനയാഭിനയത്തോടോ അടിച്ചമർത്തിക്കൊണ്ടുള്ള വളർത്തലിനോടോ അതിന് ബന്ധമില്ല. ഒരു വ്യക്തിക്ക് തന്റെ പാപങ്ങളെക്കുറിച്ചോ തന്നെ തരം താഴ്ത്തുന്ന കാര്യങ്ങളെക്കുറിച്ചോ അവ പൊതുവെ പരസ്യമാകുമ്പോൾ ലജ്ജ തോന്നുന്നു. വാക്കുകൊണ്ടോ നോട്ടംകൊണ്ടോ ആംഗ്യങ്ങൾകൊണ്ടോ പ്രവൃത്തികൾകൊണ്ടോ മറ്റൊരാളുടെ ലജ്ജയെന്ന വികാരത്തെ ദ്രോഹിക്കുന്ന വ്യക്തി അയാളുടെ മഹത്വം പിടിച്ചുപറിക്കുന്നു.
യുകാറ്റ് (464)