ആത്മാവാകുന്ന ആഭ്യന്തരഹർമ്യത്തിലേക്കുള്ള വാതിൽ പ്രാർത്ഥനയും ധ്യാനവുമാണ്. പ്രാർത്ഥനയാകണമെങ്കിൽ അതിൽ ധ്യാനത്തിന്റെ അംശംകൂടി കലർന്നിരിക്കണം എന്നതിനാൽ വാചിക പ്രാർത്ഥനയോടൊപ്പം മാനസികപ്രാർത്ഥന അഥവാ ധ്യാനവും വേണം. ആരോടാണ് സംസാരിക്കുന്നത്, എന്താണപേക്ഷിക്കുന്നത് എന്നൊന്നും ഓർക്കാതെ ചുണ്ടുകൾമാത്രം ഉപയോഗിച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ അതിനെ പ്രാർത്ഥനയെന്നു പറയാനാവില്ല. മുൻകൂട്ടി ആലോചിച്ചുവയ്ക്കുന്നതിനാൽ ഇക്കാര്യങ്ങളൊന്നും പ്രത്യേകം ശ്രദ്ധിക്കാതെ പ്രാർത്ഥിക്കുവാൻ ചിലപ്പോൾ കഴിഞ്ഞേക്കാം. എന്നാൽ, വേലക്കാരനോടെന്നപോലെ ദൈവത്തോടു സംസാരിച്ചു ശീലിച്ച ഒരാൾ മനഃപാഠമാക്കിയ വാക്കുകൾ തന്റെ ശീലമനുസരിച്ച് ഉരുവിടുന്നതിനെ പ്രാർത്ഥനയെന്നു വിളിക്കാൻ കഴിയില്ല.
ആവിലായിലെ വിശുദ്ധ ത്രേസ്യ, ആഭ്യന്തരഹർമ്യം