ഡ്രൈവറായിരുന്ന ഹരിക്ക് ഒരു മകനും മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകന് ന്യുമോണിയ ബാധിച്ച് ആശുപത്രിയിലായി. പനി 106 ഡിഗ്രി. കിണഞ്ഞു ശ്രമിച്ചിട്ടും ഫലം കാണാഞ്ഞതിനാൽ ഡോക്ടർമാർ കൈയൊഴിഞ്ഞു. സാധു ബ്രാഹ്മണനായ ഹരി പെട്ടെന്നു തോന്നിയതനുസരിച്ച് അടുത്തുള്ള പള്ളിയിലേക്ക് ഓടി. അവിടെ വിശുദ്ധ ബലി നടന്നുകൊണ്ടിരിക്കുകയാണ്. തപിക്കുന്ന മനസ്സോടെ അദ്ദേഹം പുറത്തുനിന്നു. ആകെ വിയർത്തൊലിക്കുന്നുണ്ട്. എന്നാൽ അതൊന്നും ഗണ്യമാക്കാതെ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു ആ പാവം മനുഷ്യൻ. പെട്ടെന്ന് ആരോ തോളിൽ തട്ടിക്കൊണ്ട് പറയുന്നതുപോലെ: ‘ഹരി ചെല്ലൂ; മകന്റെ രോഗം കുറഞ്ഞിരിക്കുന്നു.’
നോക്കിയപ്പോൾ ആരെയും കണ്ടില്ല. ഹരി ആശുപത്രിയിലേക്ക് തിരിച്ചോടി. അത്ഭുതം! മകൻ സുഖമായിരിക്കുന്നു. ബലിയായി മാറിയവനും അതോടൊപ്പം നിത്യപുരോഹിതനുമായ ഈശോ ഹരിയുടെ പ്രാർത്ഥനയ്ക്ക് ഉത്തരമേകി.