വിശുദ്ധിയിലേക്കുള്ള ഒരു രഹസ്യം

ഒരു സിസ്റ്റർ മരണാസന്നയായി കിടക്കുകയാണ്. അവർക്കെന്തോ വിഷമമുള്ളതായി എവുപ്രാസ്യാമ്മയ്ക്കു മനസ്സിലായി. അതിനാൽ അവർക്കായി എവുപ്രാസ്യാമ്മ ചാപ്പലിൽ പോയിരുന്നു പ്രാർത്ഥിച്ചു. അവരുടെ പ്രശ്‌നമെന്താണെന്ന് ദൈവകൃപയാൽ വെളിപ്പെട്ടു. അതിനാൽ അവരുടെ അടുത്തുചെന്ന് ചോദിച്ചു, ”ആരോടെങ്കിലും ക്ഷമിക്കാനുണ്ടോ?”
ആ സിസ്റ്റർ എല്ലാം തുറന്നു പറഞ്ഞു. എവുപ്രാസ്യാമ്മ വൈകാതെതന്നെ അവർക്കായി മാപ്പുചോദിച്ചുകൊണ്ട് കത്തെഴുതി ലഭിക്കേണ്ട ആൾക്ക് എത്തിച്ചുനല്കി. ആ സിസ്റ്റർ സമാധാനത്തോടെ മരിക്കുകയും ചെയ്തു.
അപരന്റെ കുറവു കാണുമ്പോൾ കുറ്റപ്പെടുത്താതെയും വിഷമിപ്പിക്കാതെയും ആ കുറവ് ഏറ്റെടുത്ത് ദൈവതിരുസന്നിധിയിൽ പരിഹാരം ചെയ്തു പ്രാർത്ഥിക്കുന്നവർ വിശുദ്ധരാകാതെ തരമില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *