പൂക്കൾ വിടർത്താം

ശത്രുസൈന്യം ഗ്യാസ് ബോംബുകൾ വർഷിച്ചുകഴിയുമ്പോൾ അവയുടെ പുറംതോട് ഭൂമിയിൽ ചിതറിക്കിടക്കും. അക്രമത്തിന്റെ ബാക്കിപത്രമായി അവയെ അവശേഷിപ്പിക്കാതെ മനം കുളിർപ്പിക്കുന്ന കാഴ്ചയാക്കി മാറ്റാൻ ഒരു പലസ്തീനി വനിതക്ക് സാധിച്ചു. അവർ ചെയ്തത് മറ്റൊന്നുമായിരുന്നില്ല, ഗ്യാസ് ബോംബ് ഷെല്ലുകളിൽ കുഞ്ഞുപൂച്ചെടികൾ നട്ടുവളർത്തി. അവ പൂവണിഞ്ഞുനില്ക്കുമ്പോൾ ആരുടെയും കണ്ണുകളിൽ ആദ്യം പതിയുന്നത് പൂക്കൾതന്നെ.
വേദനകൾ അവശേഷിപ്പിച്ച നൊമ്പരപ്പാടുകളിൽ നന്മയുടെ പൂക്കൾ വിടർത്താമെന്ന് ഓർക്കാം.

Leave a Reply

Your email address will not be published. Required fields are marked *