എല്ലാ വേനലിലും വീട്ടിലെ കിണർ വറ്റാറാകുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. ഇക്ക ഴിഞ്ഞ ഏപ്രിലിൽ വെള്ളം നന്നേ കുറഞ്ഞ് മോട്ടോർ അടിച്ചാൽ ചെളിവെള്ളം കയറുന്ന സാഹചര്യം ഉണ്ടായി. ആയിടക്ക് ഞാൻ ഒരു ധ്യാനത്തിൽ സംബന്ധിച്ചപ്പോൾ വെഞ്ചരിച്ച വെള്ളത്തിന്റെ ശക്തിയെക്കുറിച്ച് അറിഞ്ഞു. അതുകൊണ്ടുതന്നെ വീട്ടിൽ എത്തിയപ്പോൾ വെഞ്ചരിച്ച് കൊണ്ടുവന്ന വെള്ളം വിശ്വാസത്തിൽ പ്രാർത്ഥിച്ച് കിണറ്റിൽ ഒഴിച്ചു. അടുത്ത ദിവസം ഞാൻ ജോലിസ്ഥലത്തേക്ക് പോയി. പിറ്റേ ആഴ്ച വീട്ടിലെത്തിയപ്പോൾ താഴത്തെ റിംഗ് മൂടിനില്ക്കുന്നത്രയും വെള്ളം കിണറ്റിൽ കണ്ടു. മോട്ടോർ അടിച്ചാലും വെള്ളം തീരുന്നുമില്ലായിരുന്നു.
പ്രദീപ് തോമസ്, നിലമ്പൂർ