കീടബാധയും പ്രാർത്ഥനയും

വളരെ ആവേശത്തോടെയാണ് തക്കാളികൃഷി ചെയ്യാൻ തുടങ്ങിയത്. ചെടികളെല്ലാം വളർന്ന് പുഷ്പിക്കാൻ തുടങ്ങി. എന്നാൽ കീടബാധമൂലം ചെടികളെല്ലാം പെട്ടെന്ന് വാടിത്തുടങ്ങിയപ്പോൾ സങ്കടമായി. ഇനി എന്തു ചെയ്യും? പെട്ടെന്നാണ് പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് ഓർത്തത്. ”എന്റെ നാമത്തിൽ എന്തു ചോദിച്ചാലും ഞാനതു ചെയ്തുതരും” (യോഹന്നാൻ 14:15) എന്ന വചനത്തിന്റെ അഭിഷേകത്തിൽ ഞാൻ പ്രാർത്ഥിച്ചു. ഓരോ ചെടിയെയും തൊട്ടുകൊണ്ട് യേശുനാമത്തിൽ ഈ പൂക്കളെല്ലാം കായ്കളാകട്ടെ. അതിനെ തടയുന്ന കീടങ്ങളെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ വിട്ടുപോകട്ടെ എന്നു പ്രർത്ഥിച്ചു. വാടിയ ചെടികളെല്ലാം വീണ്ടും പുഷ്ടി പ്രാപിച്ചു. പിന്നീട് കീടങ്ങളുടെ ഉപദ്രവം ഒട്ടും ഉണ്ടായില്ല. ധാരാളം തക്കാളികൾ നല്കി ദൈവം അനുഗ്രഹിച്ചു.
”അങ്ങ് ഭൂമിയെ സന്ദർശിച്ച് അതിനെ നനയ്ക്കുന്നു. അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു” (സങ്കീർത്തനങ്ങൾ 65:9).

ഡെയ്‌സി, ചക്കിട്ടപ്പാറ

Leave a Reply

Your email address will not be published. Required fields are marked *