മുന്നിൽ ഒരു സംഘം ആളുകൾ, ഒരാളുടെ കൈയിൽ തോക്കും. നിരീശ്വരവാദികളുടെ സംഘം തന്നെ ആക്രമിക്കാനെത്തിയിരിക്കുകയാണ്. പന്ത്രണ്ടാം പീയൂസ് പാപ്പ അവർക്കു നേരെ ഞെട്ടലോടെ ഒരു നിമിഷം നിന്നു. പിന്നെ മനോനില വീണ്ടെടുത്ത് അവരോട് അല്പസമയം സാവകാശം ചോദിച്ചു. മുട്ടിൻമേൽ നിന്ന് ജപമാലയെടുത്ത് പ്രാർത്ഥിച്ചശേഷം അവരോട് പറഞ്ഞു: ”ഇനി എന്നെ വധിച്ചുകൊള്ളുക!”
പാപ്പയ്ക്കുനേരെ വെടിയുതിർക്കാൻ ശ്രമിക്കുന്ന സമയത്ത് അവർക്കു മുന്നിലതാ ഒരു അത്ഭുത കാഴ്ച; ജപമാലയാൽ മാർപ്പാപ്പയെ പൊതിഞ്ഞുനില്ക്കുന്ന ഒരു യുവതി! ആത്മാവിൽനിന്നുയർന്ന ഒരു ബോധ്യം ആ സമയം അവർ തിരിച്ചറിഞ്ഞു, ‘അത് പരിശുദ്ധ ദൈവമാതാവാണ്.’ അത്ഭുതസ്തബ്ധരായ അവർ പാപ്പയോട് മാപ്പു ചോദിച്ചു. കൊല്ലാനെത്തിയവർ മടങ്ങിയത് മാറ്റം വന്ന മനസ്സോടെയാണ്.