മധുരം തരുന്ന പെട്ടി

ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റിൽ ഒരു പെട്ടിയുണ്ട്, ഒരു ചെറിയ കാർഡ്‌ബോർഡ് ബോക്‌സ്. അത് കുലുക്കി നോക്കിയാൽ അറിയാം, അന്ന് ആരുടെയെങ്കിലും ജന്മദിനമായിരുന്നോ എന്ന്. കാരണം മറ്റൊന്നുമല്ല, അവിടെ അന്നത്തെ ‘ബർത്ത്‌ഡേ ബേബി’ പകൽസമയത്ത് വിതരണം ചെയ്ത മധുരം രാത്രിഷിഫ്റ്റിൽ ജോലി ചെയ്യാനെത്തുന്നവർക്കുവേണ്ടി ആ പെട്ടിയിൽ ഇട്ടുവച്ചിട്ടുണ്ടാകും. വൈകുന്നേരമാണ് ജോലിക്കെത്തുന്നതെങ്കിൽ അത് കുലുക്കിനോക്കും. അപ്പോൾ എന്തെങ്കിലും ശബ്ദം കേട്ടാൽ സന്തോഷം, അല്ലെങ്കിൽ ചെറിയൊരു നിരാശ.
ഇതുപോലെ കർത്താവ് നമ്മെ പലപ്പോഴായി കുലുക്കി നോക്കും. അത് ചിലപ്പോൾ ഒറ്റപ്പെടുത്തലിലൂടെയാകാം, രോഗത്തിലൂടെയാകാം… അപ്പോൾ ഞാൻ മധുരമാകുന്ന ക്ഷമയും സ്‌നേഹവും ആണോ പുറപ്പെടുവിക്കുന്നത്, അതോ നിരാശയാണോ? എന്നാൽ ഇന്നുമുതൽ ഈശോ കുലുക്കുമ്പോൾ മധുരം കൊടുക്കുന്നവരായി മാറാം.

ലിജോ ജോൺ

Leave a Reply

Your email address will not be published. Required fields are marked *