ലോകത്തോടുള്ള ആകർഷണത്തിൽനിന്നും വിടുതൽ നേടാനുള്ള പ്രാർത്ഥന

കർത്താവേ, അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ ”ഞാൻ ഭൂമിയിൽനിന്നും ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും ആകർഷിക്കും” എന്ന്. ദൈവമേ ഞാനിപ്പോഴും ലോകത്തിലേക്ക് ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്റെ ജീവിതത്തെ പൂർണമായും അങ്ങയിലേക്ക് ആകർഷിച്ചാലും. പാപത്തിൽനിന്നും അനുതാപത്തിലേക്കും അവിശ്വാസത്തിന്റെ അന്ധകാരത്തിൽനിന്ന് വിശ്വാസത്തിന്റെ പ്രകാശത്തിലേക്കും ജഡത്തിൽനിന്നും ആത്മാവിലേക്കും ഞാൻ ആകർഷിക്കപ്പെടട്ടെ. മന്ദതയിൽനിന്നും ഭക്തിതീക്ഷ്ണതയിലേക്കും അപൂർണത നിറഞ്ഞ തുടക്കത്തിൽനിന്ന് പൂർണതയുള്ള അന്ത്യത്തിലേക്കും ഞാൻ ആനയിക്കപ്പെടട്ടെ. എളുപ്പമുള്ളവയിൽനിന്നും സുഖകരമായവയിൽനിന്നും കൂടുതൽ മഹോന്നതവും വിശുദ്ധവുമായ പാതയിലേക്കും ഭയത്തിൽനിന്ന് സ്‌നേഹത്തിലേക്കും ഭൂമിയിൽനിന്ന് സ്വർഗത്തിലേക്കും എല്ലാത്തിലും ഉപരിയായി സ്വയത്തിൽനിന്നും അങ്ങയിലേക്കും ഞാൻ ആകർഷിക്കപ്പെടട്ടെ.

ഫാ. ആൽബർട്ട് മുറേ സി.എസ്.പി

Leave a Reply

Your email address will not be published. Required fields are marked *