ഞങ്ങളുടെ മകള്‍ ഫരിദാബാദില്‍ നഴ്‌സായി ജോലി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. 2017 ജൂണ്‍ മാസം അവസാനം മഞ്ഞപ്പിത്തം പിടിച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റായി. പിറ്റേദിവ സം രക്തം പരിശോധിച്ചപ്പോള്‍ അസുഖം കൂടുതലാണെന്നു കണ്ടതുകൊണ്ട് എത്രയും പെട്ടെന്ന് നാട്ടില്‍ പോകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മോള്‍ അത് ഞങ്ങളെ വിളിച്ചുപറഞ്ഞു. ഞങ്ങള്‍ ജപമാലയും യാക്കോബ് 5:13-20 വരെയുള്ള വാക്യങ്ങളും (രോഗിക്കുവേണ്ടി പ്രാര്‍ത്ഥന) ചൊല്ലി പ്രാര്‍ത്ഥിച്ചു. നാട്ടിലെത്തി പരിശോധിച്ചപ്പോള്‍ ആദ്യറിപ്പോര്‍ട്ടില്‍തന്നെ അസുഖം കുറഞ്ഞതായി കാണുകയും ഒരാഴ്ച ആശുപത്രിയില്‍ ചികിത്സിക്കുകയും ചെയ്തു. പിന്നീട് ആയുര്‍വേദമരുന്ന് കഴിച്ച് ഒരു മാസംകൊണ്ട് നോര്‍മല്‍ ആയി തിരിച്ചു ജോലിയില്‍ പ്രവേശിച്ചു.
ലില്ലി സെബാസ്റ്റ്യന്‍, കോട്ടയം