വൈകിട്ട് കുളിക്കാനായി കയറി വാതിലടച്ചു കഴിഞ്ഞപ്പോഴാണ് ഞാന്‍ ഒരു കാഴ്ച കണ്ടത്. കുളിമുറിയുടെ വാതിലിന്റെ വിജാഗിരിയ്ക്കിടയിലൂടെ ഒരു ചെറിയ പാമ്പിന്റെ തലയും കഴുത്തും നിണ്ടുനില്ക്കുന്നു. പേടിച്ച് ഞാന്‍ ‘എന്റെ ഗീവര്‍ഗീസ് പുണ്യാളാ’ എന്ന് ഉറക്കെ വിളിച്ചു.
കൂടുതല്‍ ബഹളം ഉണ്ടാക്കിയാല്‍ മകനും കൊച്ചുമക്കളും ഈ കാഴ്ച പുറത്തുനിന്ന് കണ്ട് ഭയപ്പെടും. അതിനാല്‍ ശബ്ദം ഉണ്ടാക്കാതെ ലൂക്കാ 10:19 ”ഇതാ പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയുംമീതെ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്ക് ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല” എന്ന വചനം ഉരുവിട്ടുകൊണ്ടിരുന്നു. വേഗം കുളിച്ച് ഞാന്‍ വാതിലിന്റെ അരിക് പെട്ടെന്ന് തുറന്ന് പുറത്തുകടന്നിട്ട് കതകടച്ച് അമര്‍ത്തി പിടിച്ചു. എന്നിട്ട് മക്കളെ വിളിച്ചു. അവര്‍ വന്ന് പാമ്പിനെ അടിച്ചുകൊന്നു. അപ്പോഴും ഞാന്‍ വചനം ഉരുവിട്ടുകൊണ്ടിരുന്നു.
വചനത്തിന്റെ ശക്തിയും സംരക്ഷണവുമാണ് എന്നെ രക്ഷിച്ചതെന്ന് ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നു. സിംഹത്തിന്റെയും അണലിയുടെയുംമേല്‍ നീ ചവിട്ടി നടക്കും, യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടിമെതിക്കും എന്ന വചനം (സങ്കീര്‍ത്തനങ്ങള്‍ 91:13) ഏറ്റുപറഞ്ഞ് ഞങ്ങള്‍ ദൈവത്തിന് നന്ദി പറഞ്ഞു.
അല്‍ഫോന്‍സാ ജോയി, പടത്തുകടവ്