പുതിയ വാടകവീട്ടില്‍ താമസമാരംഭിച്ച ദിവസങ്ങള്‍. പൊതുവേ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു. ഭാര്യയും ഞാനും മാത്രമാണുള്ളത്. അന്നു രാത്രി ഉറങ്ങാന്‍ കിടന്ന സമയത്ത് ഒരു പഴുതാരയെ കണ്ടു. അതിനെ തല്ലിക്കൊന്നു. ആശ്വാസത്തോടെ കിടന്നപ്പോള്‍ വീണ്ടും അതുപോലെ മറ്റൊരെണ്ണം. അതിനെയും കൊന്നു. ഇനിയെങ്കിലും ഉറങ്ങാമല്ലോ എന്നു കരുതി അല്പം കഴിഞ്ഞപ്പോള്‍ കട്ടിലില്‍ ചെറിയൊരു തേളിനെയാണ് കണ്ടത്. അസ്വസ്ഥതനിമിത്തം ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയായി. അപ്പോഴാണ് ധ്യാനത്തില്‍ കേട്ട ഒരു വചനം ഓര്‍മ്മ വന്നത്. ”ഇതാ പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയുംമീതെ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.” (ലൂക്കാ 10:19) ഈ വചനം ഉറക്കെ പറഞ്ഞു പ്രാര്‍ത്ഥിച്ചു. കുറച്ചു തവണ പറഞ്ഞപ്പോള്‍ത്തന്നെ മനസ്സിന് വലിയ ആശ്വാസവും ധൈര്യവും ലഭിച്ചതായി അനുഭവപ്പെട്ടു. പിന്നെ സുഖമായി ഉറങ്ങി. ക്ഷുദ്രജീവികളുടെ ശല്യം ഉണ്ടായതുമില്ല.
ജോസഫ് മാത്യു, തൃശൂര്‍