ഇക്കഴിഞ്ഞ മെയ്മാസത്തില്‍ ഞാനും ഭര്‍ത്താവും ഒരു ഗ്രൂപ്പിന്റെ കൂടെ യൂറോപ്യന്‍ ട്രിപ്പിന് പോയി. പതിനഞ്ചു ദിവസത്തെ പരിപാടി ആയിരുന്നു. ഭര്‍ത്താവിന് ചെറിയ പനി ഉണ്ടായിരുന്നതിനാല്‍ മരുന്നുംകൊണ്ടാണ് പോയത്. എന്നാല്‍ പിറ്റേന്നും പനിയും ചുമയും നന്നായി ഉണ്ടായിരുന്നു. അതിനടുത്ത ദിവസം സ്ഥലങ്ങള്‍ കണ്ട് രാത്രി എട്ടുമണിയോടെ ഹോട്ടലില്‍ തിരിച്ചെത്തിയപ്പോഴേക്കും വളരെ ക്ഷീണിതനായിരുന്ന ഭര്‍ത്താവ് എന്നോട് പറഞ്ഞു, ‘നമുക്കിത് പൂര്‍ത്തിയാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല, തിരിച്ചുപോകാം’ എന്ന്. ചെന്നിറങ്ങിയത് റോമിലാണെങ്കിലും തിരിച്ചുള്ള ടിക്കറ്റ് പാരീസില്‍നിന്നാണ്.
അതോര്‍ത്ത് ഞാന്‍ ആകെ സങ്കടത്തിലായി. സ്വര്‍ഗസ്ഥനായ എന്റെ അപ്പനോട് പരിശുദ്ധ അമ്മയുടെയും അല്‍ഫോന്‍സാമ്മയുടെയും മാധ്യസ്ഥത്താല്‍ കൈ ഉയര്‍ത്തി പൊട്ടിക്കരഞ്ഞുകൊണ്ട് പ്രാര്‍ത്ഥിച്ചു. പിന്നെ സമാധാനത്തില്‍ കിടന്നുറങ്ങി. നേരം വെളുത്തപ്പോള്‍ ഭര്‍ത്താവിന്റെ പനി മാറിയതാണ് കണ്ടത്. യാതൊരു ക്ഷീണവുമുണ്ടായിരുന്നുമില്ല. അത്ഭുതകരമായ സൗഖ്യം ലഭിച്ചതിനാല്‍ ട്രിപ്പ് പൂര്‍ത്തിയാക്കിയിട്ടാണ് തിരികൈപ്പോന്നത്.
മേരി ജോണ്‍, തൊടുപുഴ