‘ഈശോയേ, ഞങ്ങള്‍ക്ക് ഉടുപ്പുവേണം’

അടുത്ത ബന്ധുവായ സഹോദരന്റെ വിവാഹം അടുത്തുവരികയാണ്. മക്കള്‍ക്ക് മൂന്നുപേര്‍ക്കും ഡ്രസ് വാങ്ങണമെന്ന് ആഗ്രഹം. എന്നാല്‍ വീടുപണി കഴിഞ്ഞ് സാമ്പത്തികഞെരുക്കമുള്ളതിനാല്‍ ഭര്‍ത്താവ് മക്കളോട് പറഞ്ഞു, ”നിങ്ങള്‍ക്ക് മൂന്നുപേര്‍ക്കുംകൂടി ഒരുമിച്ച് ഡ്രസ് വാങ്ങിത്തരാന്‍ ഞങ്ങളുടെ കൈയില്‍ പണമില്ല. നിങ്ങളീശോയോട് ചോദിക്ക്.” മക്കള്‍ ഇക്കാര്യം വളരെ ഗൗരവത്തോടെ എടുക്കുമെന്ന് ഞങ്ങള്‍ ഒട്ടും വിചാരിച്ചില്ല. എന്നാല്‍ അവര്‍ ഞങ്ങളറിയാതെ ശക്തമായി പ്രാര്‍ത്ഥന തുടങ്ങി.

വിവാഹം നടക്കേണ്ട തിങ്കളാഴ്ചയുടെ തലേ വ്യാഴാഴ്ച ഭര്‍ത്താവിന് ഒരു സുഹൃത്തിന്റെ ഫോണ്‍കോള്‍ വന്നു. അദ്ദേഹത്തിന് ഈശോ നല്കിയ പ്രചോദനമനുസരിച്ച് മക്കള്‍ക്ക് ഡ്രസ് എടുക്കാനുള്ള രൂപ തരുന്ന കാര്യം അറിയിക്കാനാണ് വിളിച്ചത്. ഇക്കാര്യം മക്കളോട് പറഞ്ഞപ്പോള്‍ രണ്ടാമത്തെയാള്‍ ഇപ്രകാരം പറഞ്ഞു: ”ഞങ്ങള്‍ ഈശോയോട് പ്രാര്‍ത്ഥിച്ചത് ഈ വ്യാഴാഴ്ചയ്ക്കുള്ളില്‍ ഡ്രസ് വാങ്ങാനുള്ള പൈസ ഡാഡിക്ക് കൊടുക്കണം എന്നായിരുന്നു.” അവരുടെ പ്രാര്‍ത്ഥനയും തുടര്‍ന്നുണ്ടായ സംഭവവും ഞങ്ങളെ അമ്പരപ്പിച്ചു എന്നുമാത്രമല്ല വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു.


മേരി ജോസഫ്, താമരശേരി

Leave a Reply

Your email address will not be published. Required fields are marked *