ഭയം മാറിയതിന്റെ രഹസ്യം

കമ്പനിയില്‍ എല്ലാ മാസവുമുള്ള ബിസിനസ് കോണ്‍ഫ്രന്‍സില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മുമ്പില്‍ റിപ്പോര്‍ട്ടും പ്ലാനും അവതരിപ്പിക്കുക എന്നത് വളരെ വിഷമമുള്ള കാര്യമായിരുന്നു എനിക്ക്. സഭാകമ്പമായിരുന്നു പ്രശ്‌നം. ആദ്യമാസങ്ങളില്‍ ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞ് മീറ്റിങ്ങ് ഒഴിവാക്കിയെങ്കിലും അതിനുശേഷമുള്ള മീറ്റിങ്ങില്‍ പങ്കെടുക്കുവാന്‍ നിര്‍ബന്ധിതനായി. എല്ലാം തലേദിവസം തയാറാക്കിയെങ്കിലും വളരെയധികം ഭയമുണ്ടായിരുന്നു മനസ്സില്‍.

പിറ്റേന്ന് മീറ്റിങ്ങിന് പോകുന്നതിന് മുമ്പ് പള്ളിയില്‍ പോയി മുട്ടുകുത്തി യേശുവിലുള്ള ശരണം ഏറ്റുപറഞ്ഞുകൊണ്ട് പ്രസംഗത്തെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. എന്റെ ഭയം മാറ്റിത്തരണമെന്നും അപേക്ഷിച്ചു.അന്നത്തെ മീറ്റിങ്ങില്‍ വളരെ നല്ല രീതിയില്‍ പ്രസംഗം അവതരിപ്പിക്കാന്‍ കഴിഞ്ഞു. മീറ്റിങ്ങ് കഴിഞ്ഞപ്പോള്‍ പലരും വന്ന് അവതരണം മികച്ചതായിരുന്നുവെന്ന് അഭിനന്ദിക്കുകയും ചെയ്തു.


വിവേക്, ചങ്ങനാശേരി

Leave a Reply

Your email address will not be published. Required fields are marked *