ഒരു ഓണ്‍ലൈന്‍ ധീരശബ്ദം

പരാജയത്തിലും ദൈവത്തിന് നന്ദിയര്‍പ്പിച്ച് ഫുട്‌ബോള്‍ താരം നെയ്മര്‍

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളില്‍ നിന്നും പുറത്തായെങ്കിലും ദൈവത്തിന് നന്ദി പറഞ്ഞുള്ള ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ ഫേസ്ബുക്ക് പോസ്റ്റ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഏതു സാഹചര്യത്തെയും നേരിടാന്‍ ദൈവം തനിക്ക് ശക്തി തരുമെന്ന് ഉറപ്പുണ്ടെന്നും അതിനാല്‍ തോല്‍വിയിലും താന്‍ ദൈവത്തിനു നന്ദി പറയുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. ദൈവത്തിന്റെ വഴി തന്റെ വഴിയെക്കാള്‍ മികച്ചതാണെന്ന കാര്യം താന്‍ മനസ്സിലാക്കുന്നുവെന്നും നെയ്മര്‍ രേഖപ്പെടുത്തി. മുട്ടുകുത്തി കരങ്ങള്‍ ഉയര്‍ത്തി നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് തന്റെ ക്രൈസ്തവ വിശ്വാസം നെയ്മര്‍ സോഷ്യല്‍ മീഡിയായില്‍ പ്രഘോഷിച്ചത്.

‘ദൈവത്തിന് ഒന്നും അസാധ്യമല്ല’; തായ് ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടിയുടെ ക്രിസ്ത്യന്‍ മാതാപിതാക്കള്‍

ചാങ് റായി: ദൈവത്തിനു ഒന്നും അസാധ്യമല്ലായെന്നു ഏറ്റുപറഞ്ഞുകൊണ്ട് തായ്‌ലന്റിലെ ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടിയുടെ ക്രിസ്തീയ വിശ്വാസികളായ മാതാപിതാക്കള്‍. തങ്ങളുടെ കുട്ടിയെ ഗുഹയില്‍ നിന്നും പുറത്ത് എത്തിച്ചതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും ദൈവത്തിന്റെ സ്‌നേഹമാണ് തങ്ങളുടെ കുട്ടിയെ തിരികെ ലഭിക്കാന്‍ കാരണമെന്നും അവിടുത്തേക്ക് അസാധ്യമായി യാതൊന്നുമില്ലായെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. തായ് ഗുഹയില്‍ പതിനെട്ടു ദിവസം അകപ്പെട്ടു പോയ ജൂനിയര്‍ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ സംഘം പുറത്ത് എത്തിച്ചത്.

ഓണ്‍ലൈന്‍ പത്രമായ പ്രവാചക ശബ്ദത്തില്‍ നല്കിയ വാര്‍ത്തകളാണ് മുകളില്‍ വായിച്ചത്. യേശു ഏകരക്ഷകന്‍ എന്ന് ശക്തിയോടെ പ്രഘോഷിക്കുന്നതിന് സഹായകമാകുന്ന വിധത്തില്‍ ആഗോള ക്രൈസ്തവ  വാര്‍ത്തകളും അനുഭവസാക്ഷ്യങ്ങളും പ്രബോധനങ്ങളും ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിച്ചുകൊണ്ട് ലോക സുവിശേഷവല്‍ക്കരണത്തില്‍ ഒരു പ്രധാന പങ്കു വഹിക്കുകയാണ് പ്രവാചകശബ്ദം.

വാര്‍ത്തകള്‍ കൂടാതെ വര്‍ഷത്തില്‍ 365 ദിവസത്തെയും വിശുദ്ധരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്ന Daily Saints, എല്ലാ ദിവസവും ധ്യാനിക്കുവാനായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ധ്യാന ചിന്തകള്‍ ഉള്‍പ്പെടുത്തിയ Meditation,  മരണം മൂലം നമ്മില്‍ നിന്നും വേര്‍പെട്ടുപോയവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ സഹായിക്കുന്ന 365 ദിവസത്തെ പ്രാര്‍ത്ഥനാ സഹായി ജൗൃഴമീേൃ്യ, വിശ്വാസികള്‍ പാരമ്പര്യമായി തുടര്‍ന്നു പോരുന്ന വണക്കമാസ, നൊവേന പ്രാര്‍ത്ഥനകള്‍ ചേര്‍ത്തിരിക്കുന്ന ഇവൃശേെശമി ജൃമ്യലൃ, ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ശക്തമായ അനുഭവ സാക്ഷ്യങ്ങളും മറ്റു ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മിറര്‍ എന്നീ മെനുകളും ഈ പത്രത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഒരു ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുള്ള ഫേസ്ബുക്ക് പേജാണ് പ്രവാചകശബ്ദത്തിന്റേത്. എല്ലാ ഞായറാഴ്ചകളിലും വിശ്വാസ നവീകരണത്തിനും വളര്‍ച്ചക്കും ഉതകുന്ന പ്രശസ്ത വചനപ്രഘോഷകരുടെ വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുന്നു. പതിനായിരത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ്‌ ഉള്ള യൂട്യൂബ് ചാനല്‍ വഴി ‘യേശു ഏകരക്ഷകന്‍’ എന്നു പ്രഘോഷിക്കുവാന്‍ വീഡിയോ മിനിസ്ട്രിയും സജീവമാക്കുവാനുള്ള ശ്രമങ്ങളിലാണ് പ്രവാചകശബ്ദത്തിന്റെ ശില്പികള്‍. ഇന്റര്‍നെറ്റില്‍ യേശുവിനായി നിലകൊള്ളുന്ന ‘പ്രവാചകശബ്ദം’ നിങ്ങളുടെ ഓണ്‍ലൈന്‍ സന്ദര്‍ശനങ്ങള്‍ക്ക് പുതിയ അര്‍ത്ഥം പകരുമെന്നതില്‍ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *