വയനാട്ടില്‍നിന്ന് തമിഴ്‌നാട്ടിലുള്ള പരുത്തിവിള എന്ന സ്ഥലത്ത് സ്‌പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ പോയി. സന്ദര്‍ശനശേഷം പിറ്റേന്ന് രാവിലെ ആറുമണിക്ക് കന്യാകുമാരിയില്‍ എത്തി ദിവ്യബലിയില്‍ പങ്കെടുത്തശേഷം അവിടം കണ്ട് മടങ്ങാനായിരുന്നു തീരുമാനം. അതിനായി വെളുപ്പിന് അഞ്ചുമണിക്ക് യാത്ര പുറപ്പെട്ടു. മെയിന്‍ റോഡിലേക്ക് കടന്നപ്പോള്‍ വലിയ ഉത്സവത്തിന്റെ ആരവം. ഒരുപറ്റം ജനങ്ങള്‍ റോഡ് നിറഞ്ഞ് കടന്നുപോകുന്നതാണ് കണ്ടത്. ഒരു വാഹനവും കടത്തിവിടുന്നില്ല.
യേശുനാമത്തിന്റെ ശക്തിയാല്‍ ഞങ്ങളെ കടത്തിവിടണമേ, ദിവ്യബലിയില്‍ പങ്കെടുക്കാന്‍ സാധിക്കണേ എന്ന് ഞാന്‍ അടുത്തിരിക്കുന്നയാള്‍ കേള്‍ക്കത്തക്ക സ്വരത്തില്‍ പ്രാര്‍ത്ഥിക്കാനാരംഭിച്ചു. അപ്പോള്‍ എവിടെനിന്നോ ഒരു പോലീസ് ജീപ്പ് വന്നു. ഞങ്ങളെ കൈ കാണിച്ച് വിളിച്ചുകൊണ്ട് വേറൊരു ഇടവഴിയിലേക്ക് കയറിപ്പോയി. ഞങ്ങള്‍ വേഗം അവരെ പിന്തുടര്‍ന്നു. ജീപ്പ് അധികം വൈകാതെ ഉത്സവത്തിനെ മറികടന്ന് മെയിന്‍ റോഡില്‍ കയറിനിന്നു.
സിസ്റ്റര്‍ മേരിലിറ്റ്, പുല്‍പ്പള്ളി