വീട്ടിനകത്തെ വാഷ്ബേയ്സിന് വെള്ളം ലീക്കാവുന്നതിനാല് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. രണ്ടാമത് എല്ലാം മാറ്റി ഫിറ്റ് ചെയ്യണമെന്നു പ്ലംബര്‍ പറഞ്ഞു. പണി പിന്നീട് ചെയ്യാമെന്ന് പറഞ്ഞിട്ട് ആറുമാസം കഴിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ജൂണ്‍ മാസത്തില്‍ നാലു വൈദികരും രണ്ട് സുഹൃത്തുക്കളുടെ കുടുംബവും അതിഥികളായി വരുമെന്നറിഞ്ഞപ്പോള്‍ വൈദികരെയടക്കം പുറത്തു കൈ കഴുകാന്‍ വിടണമല്ലോ എന്ന സങ്കടം ഞങ്ങള്‍ക്കുണ്ടായി.
എന്നാല്‍, ഈശോയ്ക്ക് അസാധ്യമായി ഒന്നും ഇല്ല എന്ന വിശ്വാസത്തോടെ വാഷ്ബേയ്സിന് തുടച്ച് പൈപ്പിന് ചുറ്റും വാഷ് ബേയ്സിനിലും കുരിശടയാളം വരച്ചു. അങ്ങയുടെ അഭിഷിക്തര്‍ കൈ കഴുകുമ്പോള്‍ തുള്ളി വെള്ളംപോലും പുറത്തേക്ക് പോവരുതേ എന്ന് പ്രാര്‍ത്ഥിച്ചു. അതിഥികള്‍ വന്ന ദിവസം ആ ടാപ്പില്‍നിന്നും എല്ലാവരും കൈ കഴുകിയെങ്കിലും ഒരു തുള്ളി വെള്ളംപോലും താഴെ വീണില്ല. പിന്നീട് ഇതുവരെയും വെള്ളം വീണിട്ടില്ല.
ജിന്‍സി ജെയ്സന്, കൊച്ചി