ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വീട്ടില്‍ ഞാനും രണ്ടു മക്കളും തനിയെ ആയിരിക്കുന്ന ഒരു വൈകുന്നേരം അഞ്ചുവയസ്സുള്ള മോളുടെ ശരീരം മുഴുവന്‍ പെട്ടെന്ന് ചൊറിഞ്ഞ് പൊങ്ങി വലുതായി. അന്ന് കഴിച്ച ആഹാരമാണ് പ്രശ്‌നമെന്ന് മനസ്സിലായെങ്കിലും എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. എങ്ങനെയെങ്കിലും മോളെ കിടത്തി ഉറക്കിയാല്‍ മാറും എന്ന് കരുതി. എന്നാല്‍ ചൊറിച്ചില്‍ അസഹ്യമായിക്കൊണ്ടിരുന്നു. പെട്ടെന്നാണ് വീട്ടിലുണ്ടായിരുന്ന ഹന്നാന്‍ വെള്ളത്തിന്റെ കാര്യം ഓര്‍ത്തത്. വേഗംതന്നെ പ്രാര്‍ത്ഥിച്ചുകൊണ്ട് കുറച്ച് ഹന്നാന്‍ വെള്ളമെടുത്ത് മോളുടെ വായിലേക്ക് ഒഴിച്ചു കൊടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവളുടെ ശരീരം പൂര്‍വ്വസ്ഥിതിയിലായി. മോള്‍ സന്തോഷത്തോടെ ഓടി കളിക്കാനും തുടങ്ങി.
ജൂലി ഷിബിന്‍, മുണ്ടക്കയം