ഞങ്ങളുടെ അടുത്ത വീട്ടുകാരുടെ ഒരു പ്ലാവ് ഞങ്ങളുടെ അതിര്‍ത്തിയില്‍ വളരെ ഉയരത്തിലായി നിന്നിരുന്നു. ഒരു ദിവസം നോക്കുമ്പോള്‍ ഏകദേശം അര മീറ്റര്‍ നീളത്തിലും വലുപ്പത്തിലും വലിയ കടന്നല്‍ക്കൂട്! വളരെയധികം കടന്നലുകള്‍. കാണുമ്പോള്‍ത്തന്നെ പേടിയാകും. പലരും വന്ന് കാണുകയും പലതും പറഞ്ഞു പോകുകയും ചെയ്യുന്നു. പരിഹാരം ഒന്നും പറയുന്നില്ല. കടന്നലുകള്‍ വീട്ടിനുള്ളിലേക്കും വന്നുതുടങ്ങി. ഇനി എന്തുചെയ്യും?
ഓര്‍മയില്‍ വന്നത് നായ്ക്കംപറമ്പിലച്ചന്‍ ധ്യാനിക്കുമ്പോള്‍ പറഞ്ഞൊരു തിരുവചനം. ലൂക്കാ 10:19: ”ഇതാ പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതെ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്ക് ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.” ഈ വചനം അടുത്ത വീട്ടിലും പറഞ്ഞുകൊടുത്ത് ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചു. മരത്തിനുമേല്‍ കുരിശു വരയ്ക്കുകയും ചുവട്ടില്‍ കുന്തിരിക്കം പുകച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു. അത്ഭുതം! പിന്നെ നോക്കിയപ്പോള്‍ ആ വലിയ കടന്നല്‍ക്കൂട് കാണാനില്ല.
ആനി ജോസ്, തൃശൂര്‍