ഏകദേശം രണ്ടുവര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് ഇടവക മാറി താമസിക്കേണ്ട സാഹചര്യമുണ്ടായി. അത് യൗസേപ്പിതാവിന്റെ നാമത്തിലുള്ള ഇടവകയായിരുന്നു. ജനുവരിയില്‍ പെരുന്നാളിന് ഒരുക്കമായി അയല്‍ക്കാരായ സഹോദരിമാരോടു ചേര്‍ന്ന് പള്ളിമുറ്റം അടിച്ചുവാരി വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ യൗസേപ്പിതാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു,
”എന്റെ മകളുടെ പഠനം ഈ വര്‍ഷം കഴിയും. വിവാഹം നടത്താന്‍ സാമ്പത്തികമായി ഒന്നുമില്ല. അവളുടെ വിവാഹം ഈ വര്‍ഷം നടത്തിത്തരേണമേ. അതിനായി ഞാന്‍ ഈ ചെറിയ ശുശ്രൂഷ കാഴ്ച വയ്ക്കുന്നു.” അത്ഭുതമെന്നു പറയട്ടെ, ആ മെയ്മാസത്തില്‍ വിവാഹം നിശ്ചയിച്ചു. സെപ്റ്റംബറില്‍ വിവാഹം നടക്കുകയും ചെയ്തു. നല്ല ദൈവവിശ്വാസവും ജോലിയുമുള്ള യുവാവിനെയാണ് വരനായി ലഭിച്ചത്.
മേരി രാജു, താമരശേരി