പതിനൊന്നിനുമുന്‍പ്…

എന്റെ മകളുടെ ആദ്യത്തെ പ്രസവത്തിന്റെ സമയം. രാത്രി 7.30-ന് ഡോക്ടര്‍ പരിശോധിച്ചിട്ട് പറഞ്ഞു, പിറ്റേന്ന് രാവിലെ 8.30-നുശേഷം എനിമ വയ്ക്കാം. അതിനുശേഷമേ പ്രസവം ഉണ്ടാവുകയുള്ളൂവെന്ന്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ മോള്‍ക്ക് പ്രസവവേദനയായി. 9.45 കഴിഞ്ഞപ്പോള്‍ ഞാന്‍ നഴ്‌സുമാരോട് പറഞ്ഞു, വേദന നന്നായുണ്ട്. ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന്. അതുകേട്ട അവര്‍ ലേബര്‍റൂമിലേക്ക് കൊണ്ടുപോയി. ഞാന്‍ മാതാവിനോട് പറഞ്ഞു: ”33 എത്രയും ദയയുള്ള മാതാവേ ചൊല്ലി ഞാന്‍ പ്രാര്‍ത്ഥിക്കും, രാത്രി 11 മണിക്ക് മുമ്പ് പ്രസവം നടക്കണം.” മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പില്‍ മുട്ടുകുത്തി ഞാന്‍ പ്രാര്‍ത്ഥിച്ചു. 10.50-ന് മകള്‍ പ്രസവിച്ചു. അത് കണ്ടുനിന്ന മുസ്ലീം സഹോദരിമാര്‍ പറഞ്ഞു, തീര്‍ച്ചയായും ഈ പ്രാര്‍ത്ഥനയാണ് ഇത്രയും വേഗം പ്രസവം നടക്കാന്‍ കാരണമായതെന്ന്.


മേരി ജോസ്, കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *