എന്റെ വീട് പക്ഷികളുടെ ഒരു ലോകമാണ്. പലതരം പക്ഷികള്‍ ബാല്‍ക്കണിയില്‍ ചെടിക്കിടയില്‍ കൂടൊരുക്കും. ഒരിക്കല്‍ ഞങ്ങളുടെ വാച്ച്മാന്‍ തളര്‍ന്ന് മരിക്കാറായ ഒരു ലൗബേര്‍ഡിനെയുംകൊണ്ട് വീട്ടില്‍വന്നു. ഞാന്‍ അതിനെ ശുശ്രൂഷിച്ച് രക്ഷപ്പെടുത്തി. ഒറ്റയ്ക്കാവണ്ട എന്നു കരുതി ഒരു കൂട്ടും വാങ്ങിക്കൊടുത്തു.
അതില്‍ ഒരു ലൗബേര്‍ഡിന് രണ്ടുമാസം മുമ്പ് പെട്ടെന്നൊരു കാല്‍ തളര്‍ന്നു. അതിന്റെയും എന്റെയും നിസഹായാവസ്ഥയില്‍ വചനത്തെ മുറുകെ പിടിച്ച് പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. കൂടിനു മുകളില്‍ കുരിശുവരച്ച് വചനം ആവര്‍ത്തിച്ചു. കര്‍ത്താവേ, മരുന്നോ ലേപനമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് (ജ്ഞാനം 16:12) ഇവന് സൗഖ്യം കൊടുക്കുന്നതെന്ന് ഉരുവിട്ട് പ്രാര്‍ത്ഥിച്ചു. ഒരു മാസം കഴിഞ്ഞപ്പോഴേക്കും അവന്റെ നീലനിറമായി ഉണക്കക്കമ്പുപോലെയായ ഇടതുകാലില്‍ ജീവന്‍ വച്ചു. വിരലുകള്‍ അനങ്ങി. ഇപ്പോള്‍ പഴയതുപോലെ ചാടിക്കളിച്ച് നടക്കുന്നു.
രാജി ആന്റണി, മുംബൈ