2016 സെപ്റ്റംബര്‍ എട്ടിന് മാതാവിന്റെ പിറവിത്തിരുനാളാഘോഷം കഴിഞ്ഞ് പള്ളിയില്‍നിന്നിറങ്ങുന്നതിനുമുമ്പ് ഞാന്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിന് മുമ്പില്‍നിന്ന് പറഞ്ഞു: അമ്മേ, ഞങ്ങളുടെ മകന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. ഇതുവരെ മക്കളായില്ല.
അമ്മയുടെ അടുത്ത പിറവിത്തിരുനാളിനുമുമ്പ് മക്കളെ വാങ്ങിത്തരണമേ. ഇത്രയും പറഞ്ഞ് പള്ളിയില്‍നിന്ന് പോന്നു. അടുത്ത മാസം മരുമകള്‍ ഗര്‍ഭിണിയായി. 2017 ജൂണ്‍ മൂന്നിന് ഇരട്ട പെണ്‍കുഞ്ഞുങ്ങളെ ലഭിച്ചു. ‘മക്കളെ’ ചോദിച്ചപ്പോള്‍ സമ്മാനമായി മക്കളെത്തന്നെ അമ്മ വാങ്ങിത്തന്നു. ആവേ മരിയ.
ത്രേസ്യാമ്മ തോമസ്, ചക്കിട്ടപാറ, കോഴിക്കോട്