ശുപാര്‍ശയില്ലെങ്കിലും…

ഞാന്‍ ഒരു ബി.എഡ് വിദ്യാര്‍ത്ഥിനിയാണ്. കോഴ്‌സിന്റെ ഭാഗമായി ഞങ്ങള്‍ക്ക് സ്‌കൂളുകളില്‍ ടീച്ചിംഗ് പരിശീലനത്തിന് പോകേണ്ടതായിട്ടുണ്ട്. ഞാന്‍ അന്വേഷിച്ച് ഉറപ്പിച്ചുവച്ചിരുന്ന സ്‌കൂളുകള്‍ അവസാനനിമിഷം ടീച്ചിംഗ് പ്രാക്ടീസിന് എന്നെ എടുത്തില്ല. വീണ്ടും ചില സ്‌കൂളുകളില്‍ അന്വേഷിച്ചെങ്കിലും നിശ്ചയിച്ച സമയം തീര്‍ന്നതിനാല്‍ സീറ്റ് എല്ലാം തീര്‍ന്നിരുന്നു. ആ സമയത്ത് ഞങ്ങള്‍ ജപമാല ചൊല്ലി പ്രത്യേകം പ്രാര്‍ത്ഥിച്ചു.

തുടര്‍ന്ന് ഒരു സ്‌കൂളില്‍ക്കൂടി അന്വേഷിച്ചു. ആദ്യം അവര്‍ താല്പര്യം കാണിച്ചില്ലെങ്കിലും പിന്നീട് അനുവാദം തന്നു. ടീച്ചിംഗ് പ്രാക്ടീസിന് ആ സ്‌കൂള്‍ വളരെ നല്ലതാണെന്ന് പിന്നീട് ഞാന്‍ അറിഞ്ഞു. മുന്‍പുള്ള സ്‌കൂളുകളില്‍ മനുഷ്യര്‍ എനിക്കുവേണ്ടി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ അനുഗ്രഹം മാതാവുവഴിയായി ഈശോ തന്നു.


അനുപം സെബാസ്റ്റ്യന്‍, എറണാകുളം

Leave a Reply

Your email address will not be published. Required fields are marked *