അതിലേ പോകരുത് !

തെരുവില്‍ നൃത്തം ചെയ്ത് ജീവിച്ചിരുന്ന യുവതിയെ പണ്ഡിതനും ധനികനും സുന്ദരനുമായ യുവാവ് വിവാഹം ചെയ്തു. തന്റെ ഭര്‍ത്താവിന്റെ സ്‌നേഹവും സര്‍വ്വസൗഭാഗ്യങ്ങളും ആ വീട്ടില്‍ അവള്‍ക്ക് ലഭിച്ചു. എങ്കിലും ഇടയ്ക്ക് അവളുടെ മനസ്സ് പഴയ ജീവിതത്തിലേക്കും അതിലെ സുഖത്തിലേക്കും പോകും. എന്നാല്‍ ഭര്‍ത്താവിനൊപ്പമുള്ള ജീവിതംതന്നെയായിരുന്നു അവള്‍ ആഗ്രഹിച്ചത്.

അതിനാല്‍, തന്നെ അലോസരപ്പെടുത്തുന്ന ചിന്തകളില്‍നിന്ന് രക്ഷ നേടാന്‍ എന്തു ചെയ്യണമെന്ന് തന്റെ ഉപദേശകയോട് അവള്‍ ചോദിച്ചു. അവര്‍ നല്കിയ ഉപദേശം ഇതായിരുന്നു, ”പഴയ തെരുവിലൂടെ യാത്ര ചെയ്യരുത്. ഭര്‍ത്താവിന്റെ സ്‌നേഹത്തെയും സദ്ഗുണങ്ങളെയും കുറിച്ച് സദാ ചിന്തിക്കുക.” അപ്രകാരം ചെയ്യാന്‍ തുടങ്ങിയതോടെ അവളുടെ പ്രശ്‌നത്തിന് പരിഹാരമായി.

പാപം ഉപേക്ഷിച്ച് ക്രിസ്തുവിനോടൊപ്പം ജീവിതം തുടങ്ങിയാലും പഴയ പാപത്തിന്റെ സുഖം നമ്മെ മോഹിപ്പിച്ചേക്കാം. അതിനാല്‍ ആ സുഖത്തെക്കുറിച്ചും ആ പാപസാഹചര്യങ്ങളെക്കുറിച്ചുമുള്ള ചിന്തകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. പകരം ക്രിസ്തുവിന്റെ സ്‌നേഹത്തെയും നന്മയെയും കുറിച്ച് ചിന്തിക്കുക. സാവധാനം നമുക്ക് ശാന്തിയിലേക്ക് കടന്നുവരാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *