വലതുകൈ കൂടുതല്‍ സ്വാധീനമുള്ളവര്‍ വാതില്‍ തുറക്കുക, സ്വിച്ച് ഓണ്‍ ചെയ്യുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ഇടതുകൈ ഉപയോഗിച്ച് ചെയ്യുക. ഇടതുകൈയാണ് ശീലമെങ്കില്‍ ഇത്തരം ലഘുജോലികള്‍ക്ക് വലതുകൈ ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്നതുവഴി നമ്മുടെ ആത്മനിയന്ത്രണശേഷി വര്‍ധിക്കുമെന്ന് ശാസ്ത്രം പറയുന്നു.
ആത്മീയജീവിതത്തിലും ഇത് വിലപ്പെട്ട കാര്യമാണ്. നമുക്ക് അനുവദനീയമായ ചെറിയ ചില സുഖങ്ങള്‍- സുഖകരമായ ഇരിപ്പ്, ഏറ്റവും രുചിയുള്ള ഭക്ഷണം തുടങ്ങിയവ- ഇടയ്ക്കിടെ വേïെന്നുവയ്ക്കുക. അതോടൊപ്പം, ചില ചെറിയ ത്യാഗങ്ങള്‍- ഇഷ്ടമില്ലാത്ത വസ്ത്രം ധരിക്കുക, കാല്‍ കഴയ്ക്കുമ്പോഴും അല്പസമയംകൂടി മുട്ടുകുത്തിനില്ക്കുക തുടങ്ങിയവ- ഇടയ്ക്കിടെ ചെയ്യുക. ഇതിലൂടെ നമ്മുടെ ആത്മശക്തിയും സ്വര്‍ഗ്ഗീയസമ്പത്തും വര്‍ധിക്കും.
”ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്ക് നല്കിയത്; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.” (2 തിമോത്തേയോസ് 1:7)