മുന്‍പേ പോയ ദൈവം

ഞങ്ങളുടെ മകന്‍ ജൂലൈ 29-ന് ആര്‍മിയുടെ ക്ലര്‍ക്ക് പരീക്ഷയെഴുതി. ഇന്ത്യയൊട്ടാകെയുള്ള പരീക്ഷയായതുകൊണ്ടും കേരളത്തില്‍നിന്ന് വളരെ കുറച്ച് ഒഴിവുകള്‍ മാത്രമുള്ളതുകൊണ്ടും വിജയിക്കുവാനുള്ള സാധ്യത വളരെ കുറവായിരുന്നു. ഈ സമയത്താണ് 2018 ജൂലൈ മാസത്തിലെ ശാലോം ടൈംസില്‍ ഫാ. ബിജു വള്ളിപ്പറമ്പില്‍ വി.സി എഴുതിയ ‘മുന്‍പേ പോയ ദൈവം’ എന്ന അനുഭവം വായിച്ചത്.

അതില്‍ പറഞ്ഞിരുന്നതനുസരിച്ച് ”ഞാന്‍ നിനക്കുമുമ്പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്ക് തരും” (ഏശയ്യാ 45:2-3)

വചനഭാഗവും എത്രയും ദയയുള്ള മാതാവേ എന്ന ജപവും ദിവസം ഒമ്പതുപ്രാവശ്യം വീതം ചൊല്ലി. പരീക്ഷാഫലം വന്നപ്പോള്‍ ഇടുക്കി ജില്ലയില്‍നിന്ന് രണ്ടുകുട്ടികള്‍ മാത്രമാണ് വിജയിച്ചത്. അതിലൊരാള്‍ ഞങ്ങളുടെ മകന്‍ ജോസഫ് തോമസായിരുന്നു.


ജെയ്‌നമ്മ തോമസ്,
ചെമ്മണ്ണാര്‍, ഇടുക്കി

Leave a Reply

Your email address will not be published. Required fields are marked *