എന്റെ ഒരു സര്‍ട്ടിഫിക്കറ്റ് കാണാതായി. അലമാരിയും ഫയലുകളും മുഴുവന്‍ പരതിയിട്ടും കണ്ടില്ല. അരമണിക്കൂറോളം അന്വേഷിച്ചു നോക്കി. പിന്നെ സന്തോഷത്തിന്റെ അഞ്ചാം രഹസ്യം ധ്യാനിച്ച് പത്താമത്തെ നന്മനിറഞ്ഞ മറിയമേ ചൊല്ലിക്കഴിഞ്ഞപ്പോള്‍ ശാലോം ടൈംസ് എന്ന ഒരു സ്വരം ഉള്ളില്‍നിന്നും കേട്ടു.
നാലുവര്‍ഷത്തെ ശാലോം ടൈംസ് ശേഖരിച്ചുവച്ചിരുന്നതിന്റെ ഉള്ളില്‍നിന്ന് ഒരു മാസിക എടുത്തപ്പോള്‍ അതിന്റെയകത്തുനിന്ന് ഞാന്‍ തേടിയ സര്‍ട്ടിഫിക്കറ്റ് കിട്ടി. എനിക്ക് നഷ്ടപ്പെട്ട പല സാധനങ്ങളും- സ്വര്‍ണക്കുരിശുള്‍പ്പെടെ- ഇങ്ങനെ ജപമാലയിലെ സന്തോഷത്തിന്റെ അഞ്ചാം ദിവ്യരഹസ്യം ധാനിച്ചു ചൊല്ലിക്കഴിയുമ്പോള്‍ ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ പ്രാര്‍ത്ഥനാസഹായം ചോദിച്ചപ്പോഴും ഇങ്ങനെ പ്രാര്‍ത്ഥിച്ചതുവഴി നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ തിരികെക്കിട്ടിയിട്ടുണ്ട്.
സാലി ജെയിംസ്, മുണ്ടക്കയം.