സൗഖ്യത്തിലേക്ക് നയിച്ചത് പുസ്തകം

എന്റെ ഇടതുകാലിന്റെ ചെറുവിരലിന്റെ അടിഭാഗം ചൊറിഞ്ഞുപൊട്ടി നീറ്റലനുഭവപ്പെട്ടിരുന്നു. ചെറിയ ചില പൊടിക്കൈകള്‍ ചെയ്‌തെങ്കിലും അത് മാറിയില്ല. രാത്രി കിടന്നപ്പോള്‍ സൂചികുത്തുന്നതുപോലെ വേദനിക്കാന്‍ തുടങ്ങി. ഉറങ്ങാന്‍ സാധിക്കാതെയിരുന്ന സമയത്താണ് ടീപോയില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ രചിച്ച യേശുനാമത്തിന്റെ ശക്തി എന്ന പുസ്തകമിരിക്കുന്നത് ശ്രദ്ധിച്ചത്.

മുമ്പ് വായിച്ചിട്ടുണ്ടെങ്കിലും രോഗസൗഖ്യത്തിന് ഉപകരിക്കുമെന്ന ചിന്തയില്‍ അത് വായിക്കാന്‍ തുടങ്ങി. പാതി വായിച്ചുകഴിഞ്ഞപ്പോള്‍ ഉറക്കം വന്നതിനാല്‍ കിടന്നു. അധികം വൈകാതെ ഉറങ്ങിപ്പോയി. പതിവുപോലെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് പിന്നെ എഴുന്നേറ്റത്. വേദന പൂര്‍ണമായും നീങ്ങിപ്പോയിരുന്നു. പിന്നെ ഇതുവരെ ആ വേദന വന്നിട്ടില്ല.


ജോണ്‍ പുന്നപ്പുഴ, വൈറ്റില

Leave a Reply

Your email address will not be published. Required fields are marked *