കാറോടിക്കാന്‍ സമ്മതിക്കാത്ത അമ്മ

കഴിഞ്ഞ ഒക്‌ടോബര്‍മാസത്തില്‍ മകന്റെ ജോലിസ്ഥലമായ നോയിഡായില്‍നിന്ന് ഞങ്ങള്‍ രാജസ്ഥാന്‍ മരുഭൂമി കാണാന്‍ കാര്‍മാര്‍ഗം പോയി. 16 മണിക്കൂര്‍ യാത്രയാണ് വേണ്ടിയിരുന്നത്. യാത്ര തുടങ്ങിയപ്പോള്‍മുതല്‍ ഞാന്‍ ജപമാല കൈയിലെടുത്തിരുന്നു. ഇടയ്ക്കിടയ്ക്ക് ജപമാലയും മറ്റ് പ്രാര്‍ത്ഥനകളും ചൊല്ലുകയും ചെയ്തിരുന്നു. എല്ലാവരും മാറിമാറി കാറോടിച്ചു. ഞാന്‍ മുമ്പ് പല തവണ ഓടിച്ചിട്ടുള്ള കാറാണ് അത്.

എന്നിട്ടും എന്റെ ഊഴമെത്തിയപ്പോള്‍ ഡ്രൈവിംഗ് സീറ്റിലിരുന്ന സമയത്ത് വല്ലാത്തൊരു അസ്വസ്ഥതയും ധൈര്യക്കുറവും തോന്നി. അതിനാല്‍ അല്പം ചമ്മലോടെ ഞാന്‍ പിന്‍വാങ്ങി. അങ്ങനെ മകള്‍ ഓടിക്കാന്‍ തുടങ്ങി. പെട്ടെന്നാണ് തിരക്കേറിയ ആ ഹൈവേയില്‍ പതിവില്ലാത്തവിധം ചെക്കിംഗ് ഉണ്ടായത്.

അപ്പോള്‍ എനിക്ക് പരിശുദ്ധ അമ്മയുടെ കരുതല്‍ മനസ്സിലായി. എന്റെ കൈയില്‍ ലൈസന്‍സ് എടുത്തിരുന്നില്ല. ചെക്കിംഗില്‍ പിടിക്കപ്പെട്ടിരുന്നെങ്കില്‍ പെട്ടെന്നുതന്നെ കേരളത്തിലേക്ക് മടങ്ങാനിരുന്ന ഞങ്ങള്‍ക്ക് അത് ബുദ്ധിമുട്ടാകുമായിരുന്നു. യാത്രയുടെ രസവും പോയേനേ.


ഏലിമ്മ ജോര്‍ജ്,
ഈരാറ്റുപേട്ട, കോട്ടയം

Leave a Reply

Your email address will not be published. Required fields are marked *