ഒരു ക്ലിക്ക്, ഒന്നിച്ച് പ്രാര്‍ത്ഥിക്കാന്‍

ലോകത്തെവിടെയുള്ളവര്‍ക്കും ഒന്നിച്ച് ഒരു സമൂഹമായി പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. അങ്ങനെയൊരു സംവിധാനമുണ്ടാവുക എന്നത് എത്ര മനോഹരവും ആശ്വാസപ്രദവുമാണ്! ഈ ചിന്ത യാഥാര്‍ത്ഥ്യമാവുകയാണ് ക്ലിക്ക് ടു പ്രേ എന്ന മൊബൈല്‍ ആപ്പിലൂടെ.

വത്തിക്കാന്‍ പുറത്തിറക്കിയ ഈ പുതിയ ആപ്പ് മധ്യസ്ഥ പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിക്കുന്നതിനും മറ്റുള്ളവര്‍ക്ക് വേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്നതിനും സഹായിക്കുന്നു.  www.clicktopray.org എന്ന വെബ്‌സൈറ്റിലൂടെ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും വിശ്വാസികള്‍ക്കു സാധിക്കും. ഈ ആപ്പ് ഉപയോഗിച്ച് ആറ് ഭാഷകളില്‍ പ്രാര്‍ത്ഥനക്കായി അഭ്യര്‍ത്ഥിക്കാം.

മധ്യസ്ഥ പ്രാര്‍ത്ഥനക്കായുള്ള അപേക്ഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതിലൂടെ എത്ര പേര്‍ തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്ന് അറിയാനും സംവിധാനമുണ്ട്. മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍, ജപമാലയുടെ രഹസ്യങ്ങള്‍, യാമപ്രാര്‍ത്ഥനകള്‍ എന്നിവയും ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഓരോന്നും എത്രപേര്‍ പ്രാര്‍ത്ഥിച്ചു എന്നറിയുവാനുള്ള സംവിധാനവും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *