ഞാന്‍ ടീച്ചറായി ഒരു പ്രൈവറ്റ് സ്‌കൂളില്‍ ജോലി ചെയ്തിരുന്നു. എന്റെ ഭര്‍ത്താവ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായതുകൊണ്ട് നാളുകള്‍ക്കകം സ്ഥലംമാറ്റത്തിനനുസരിച്ച് ഞങ്ങള്‍ വേറൊരു സ്ഥലത്തേക്ക് മാറി. കുറച്ചുനാള്‍ കഴിഞ്ഞ് എനിക്ക് പഴയ സ്‌കൂളില്‍നിന്ന് ഒരു കത്ത് കിട്ടി. ക്ലാസ് ടീച്ചേഴ്‌സ് ഓരോ മാസത്തെയും ഫീസ് കുട്ടികളില്‍നിന്ന് പിരിക്കേണ്ടിയിരുന്നു. അതുപ്രകാരം ഒരു കുട്ടി എന്നെ ഏല്പിച്ചിരുന്ന ഫീസ് ഞാന്‍ അടച്ചിട്ടില്ലെന്നും അതിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.
എന്റെ ഭര്‍ത്താവുപോലും എന്നെ സംശയിച്ചുപോയി. ആ സമയത്ത് ഞാന്‍ ഉള്ളുരുകി ഈശോയോട് പ്രാര്‍ത്ഥിച്ചു. ”ഞാന്‍ പണം എടുത്തിട്ടില്ലെന്ന് നിനക്കറിയാമല്ലോ. ഇപ്പോള്‍ എനിക്ക് ഒരോര്‍മ്മയും കിട്ടുന്നില്ല. നാഥാ, എനിക്കുത്തരം അരുളണമേ!” ഉടന്‍തന്നെ പണിതുകൊണ്ടിരിക്കുന്ന ഒരു വീട് എന്റെ മനസ്സില്‍ തെളിഞ്ഞു. വീടുപണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഫീസ് താമസിച്ചേ തരുകയുള്ളൂവെന്ന് ഒരു സ്ത്രീ എന്നോട് പറഞ്ഞത് എനിക്കോര്‍മ്മ വന്നു. വിശദവിവരങ്ങള്‍ ചേര്‍ത്ത് ഞാന്‍ പഴയ സ്‌കൂളിലേക്ക് കത്തെഴുതി. ആ സ്ത്രീ അത് സമ്മതിച്ചു, ഫീസടയ്ക്കുകയും ചെയ്തു. അപമാനിതയാകാതെ ഈശോ എന്നെ കാത്തു.
സെലിന്‍ ജയിംസ്, തൊടുപുഴ