ചില കാര്യങ്ങള്‍ കാണുമ്പോള്‍ നാം പറയാറില്ലേ, ഒന്നു കണ്ണടച്ചു വിട്ടേക്കാന്‍….. പലപ്പോഴും അത് കേള്‍ക്കുമ്പോള്‍ നമ്മുടെ ധാര്‍മികരോഷം ഉണരാറുണ്ട്, ‘കണ്ണടച്ചിട്ട് കാര്യമില്ല, പ്രതികരിക്കണം ഇപ്പോള്‍ത്തന്നെ പ്രതികരിക്കണം’-ഇങ്ങനെ നാം ചിന്തിച്ചുപോകും. എന്നാല്‍ എന്തിനുവേണ്ടിയാണ് കണ്ണടയ്ക്കുന്നത് എന്നതിനാണ് പ്രസക്തി.
സാധാരണഗതിയില്‍ നാം കണ്ണടയ്ക്കുന്നത് പ്രാര്‍ത്ഥിക്കുമ്പോഴാണ്. അതായത് ഒരു പ്രശ്നമുണ്ടാകുമ്പോള്‍, ഒരു തിന്മ സംഭവിക്കുമ്പോള്‍, കണ്ണുകളടച്ച് ദൈവസാന്നിധ്യം അനുഭവിക്കുക. ആ വ്യക്തിക്കുവേണ്ടി, സാഹചര്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ ഒരുപക്ഷേ, ആ വ്യക്തിയോട് സംസാരിക്കുകയോ, കുറ്റം വിധിക്കുകയോ, തിരുത്തല്‍ നല്‍കേണ്ടി വരികയോ ചെയ്യുകയില്ല. അഥവാ അങ്ങനെ ചെയ്യേണ്ടി വന്നാല്‍ത്തന്നെ സ്നേഹത്തോടെ ചെയ്യാന്‍ സാധിക്കും.
അതുകൊണ്ട് ഇന്നുമുതല്‍ നമുക്കും ആരംഭിക്കാം… വേദനിപ്പിക്കുന്ന ചില വ്യക്തികളുടെ നേരെ, ചില തിന്മകളുടെ നേരെ, ചില സാഹചര്യങ്ങളുടെ നേരെ ‘ഒന്നു കണ്ണടക്കാന്‍.’
സോണി ജോണ്‍