എന്റെ കണ്ണിന് വേദനയും ചൊറിച്ചിലും തുടങ്ങിയിട്ട് ഒരാഴ്ചയായിട്ടും മാറിയില്ല. എഴുതാനും വായിക്കാനുമൊന്നും സാധിക്കുന്നില്ലായിരുന്നു. ആ സമയത്ത് 2018 ഡിസംബറിലെ ശാലോം ടൈംസ് മാസികയില്‍ വന്ന അനുഭവസാക്ഷ്യം ഞാന്‍ ഓര്‍ത്തു. മാതാവിന്റെ എണ്ണ പുരട്ടിയപ്പോള്‍ ഒരു കുട്ടിയുടെ ദേഹത്തെ ചൊറിച്ചില്‍ മാറിയ കാര്യമായിരുന്നു അതില്‍ പറഞ്ഞിരുന്നത്.
അതിന്‍പ്രകാരം ഞാനും മാതാവിന്റെ എണ്ണ എടുത്ത് എത്രയും ദയയുള്ള മാതാവേ ചൊല്ലിക്കൊണ്ട് ഏഴു തവണ കണ്‍പോളയില്‍ കുരിശടയാളം വരച്ചു. കുറച്ചുകഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണുവേദനയും ചൊറിച്ചിലുമെല്ലാം മാറി.
ജോളി, കുടയത്തൂര്‍, ഇടുക്കി