വീണ്ടും ‘മുമ്പേ പോയ ദൈവം’

ഞങ്ങളുടെ മകന്‍ ബാംഗ്ലൂരില്‍ പി.ജിക്ക് പഠിക്കുകയായിരുന്നു. മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ റിസല്‍റ്റ് വന്നപ്പോള്‍ നാലു വിഷയങ്ങളില്‍ മൂന്നിനും മെച്ചപ്പെട്ട മാര്‍ക്ക് ലഭിച്ചെങ്കിലും ഒരു വിഷയത്തിന് തോറ്റുപോയി. ഒരു മാര്‍ക്ക് കൂടി ലഭിച്ചാലേ ജയിക്കുമായിരുന്നുള്ളൂ. ഏറെ വിഷമത്തോടെ ആ പേപ്പര്‍ റിവാല്യുവേഷന് നല്കി കാത്തിരുന്നു. ആ അവസരത്തിലാണ് 2018 ജൂലൈ മാസത്തില്‍ ‘മുമ്പേ പോയ ദൈവം’ എന്ന സാക്ഷ്യം വായിച്ചത്.

അതുപ്രകാരം മകനെ മാതാവിന് സമര്‍പ്പിച്ച് ഒമ്പതു തവണ ‘എത്രയും ദയയുള്ള മാതാവേ’ ജപവും ഏശയ്യാ 45:2-3 വചനവും ചൊല്ലി പ്രാര്‍ത്ഥിച്ചു. റിസല്‍റ്റ് വന്നപ്പോള്‍ ആ വിഷയത്തിന് ഫസ്റ്റ് ക്ലാസ് മാര്‍ക്കാണ് ലഭിച്ചത്. ഇപ്രകാരം സംഭവിച്ചതോടെ മകന് ജോലി ലഭിക്കാനായും ഇതുപോലെതന്നെ ഞാന്‍ പ്രാര്‍ത്ഥിച്ചു. പഠനം കഴിഞ്ഞ് പെട്ടെന്നുതന്നെ അവന് ജോലിയും ലഭിച്ചു. മാതാവിന്റെ മാധ്യസ്ഥശക്തിയും വചനത്തിന്റെ ശക്തിയുമെല്ലാം ഈ പ്രാര്‍ത്ഥനയിലൂടെ ഞാന്‍ അനുഭവിച്ചറിഞ്ഞു.


ലീലാമ്മ, കോട്ടയം

Leave a Reply

Your email address will not be published. Required fields are marked *