ഞങ്ങളുടെ പറമ്പില്‍ നാല് തെങ്ങുകളിലെ നാളികേരം സ്ഥിരമായി എലികള്‍ നശിപ്പിക്കുന്നത് ഞങ്ങളെ വിഷമിപ്പിച്ചിരുന്നു. അപ്പോഴാണ് ശാലോം ടൈംസില്‍ ഹന്നാന്‍വെള്ളത്തിന്റെ അത്ഭുതശക്തിയെപ്പറ്റി വായിച്ചത്. അതിനാല്‍ ഞാന്‍ വിശ്വാസത്തോടെ ഓരോ തെങ്ങിലും കുരിശടയാളം വരച്ചും ഹന്നാന്‍വെള്ളം തെളിച്ചും വിശ്വാസപ്രമാണം ചൊല്ലി പ്രാര്‍ത്ഥിച്ചു. പിന്നീട് ഒരു തെങ്ങിലെയും നാളികേരം എലികള്‍ നശിപ്പിച്ചിട്ടില്ല.
സോണിയ പോള്‍സണ്‍, പറപ്പൂര്‍, തൃശൂര്‍